സ്റ്റേ കമ്പിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവം: കെഎസ്ഇബി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സ്റ്റേ കമ്പിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവം: കെഎസ്ഇബി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
തിരൂരങ്ങാടി: (മലപ്പുറം) ചെറുമുക്കിൽ കഴിഞ്ഞദിവസം വയലിൽനിന്ന് സ്റ്റേ കമ്പിയിൽനിന്ന് വിദ്യാർഥി ഷോകേറ്റ് മരണപെട്ട സംഭവത്തിൽ കെഎസ്ഇബി വെന്നിയൂർ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയറെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന്സസ്പെൻഡ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറുടെ വീഴ്ചയുടെ പേരിലാണ് നടപടി. സംഭവത്തിൽ അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇത്തരം അപകടങ്ങൾ ഇനി നടക്കാതിരിക്കാനുള്ള എല്ലാ നടപടികളും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അപകട സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ പരിശോധനകൾ ശക്തമാക്കാനും വൈദ്യുതി മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വൈദ്യുതി ബോർഡ് നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വിദ്യാർഥിയുടെ കുടുംബത്തിന് ധനസഹായം

മരണപ്പെട്ട വിദ്യാർഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. അപകടത്തിൽ മരണപ്പെട്ട വിദ്യാർഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നതായും മന്ത്രി അറിയിച്ചു.