തിരൂരങ്ങാടിയുടെ സാംസ്‌കാരിക ചരിത്രമെഴുതി; ദേവനന്ദയ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം
തിരൂരങ്ങാടി: (മലപ്പുറം)തിരൂരങ്ങാടിയുടെ പ്രൌഡമായ സാംസ്‌കാരിക ചരിത്രം എഴുതി ജില്ലാ തലത്തിൽ മികവിന്റെ ഒന്നാം സ്ഥാനം സ്വന്തമാക്കി ചെമ്മാട് തൃക്കുളം ഗവ. ഹൈസ് കൂളിലെ വിദ്യാർത്ഥിനി ഇപി. ദേവനന്ദ.
കേരള സ്കൂൾ ശാസ്ത്രോത്സവം മലപ്പുറം ജില്ലാ മത്സരത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിലെ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് മത്സരത്തിലാണ് ദേവനന്ദയുടെ ശ്രദ്ധേയ നേട്ടം. തിരൂരങ്ങാടിയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും ആഴത്തിൽ പഠിച്ച് അവതരിപ്പിച്ച ദേവനന്ദ, 34 മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 10 പോയിന്റ് നേടി എ ഗ്രേഡോടെയാണ് ജില്ലയിൽ ഒന്നാമതെത്തിയത്.
ചരിത്രപഠനത്തോടുള്ള താത് പര്യവും ഗവേഷണ മികവും മികച്ച രചനാശൈലിയും ഒത്തുചേർന്ന പ്രകടനമാണ് ദേവനന്ദയെ വിജയത്തിലേക്ക് നയിച്ചത്. ചെമ്മാട് പരി റോഡ് സ്വദേശികളായ ഇ.പി. രാജേഷ്-ബിജിമോൾ ദമ്പതികളുടെ മകളാണ് ദേവനന്ദ.

ആദ്യമായാണ് ദേവനന്ദ ജില്ലാ തലത്തിൽ മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ ജില്ലയുടെ നെറുകയിലെത്താനായത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.
വിദ്യാർത്ഥിനിയുടെ ഈ ഉജ്ജ്വല വിജയത്തിൽ തൃക്കുളം ഗവൺ മെന്റ് ഹൈസ്കൂൾ പിടിഎ എസ്എംസി കമ്മിറ്റി അഭിനന്ദനം അറിയിച്ചു. ദേവനന്ദയുടെ നേട്ടം സ്കൂളിനും നാടിനും ഒരുപോലെ അഭിമാനമായി.

Post a Comment