ചെമ്മാട് തൃക്കുളം ഹൈസ്‌കൂൾ നഗരസഭ പ്രതിനിധികൾ സന്ദർശിച്ചു

ചെമ്മാട് തൃക്കുളം ഹൈസ്‌കൂൾ നഗരസഭ പ്രതിനിധികൾ സന്ദർശിച്ചു
 ചെമ്മാട്: (മലപ്പുറം)ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി മുൻസിപ്പൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നഗരസഭ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു.

തിരൂരങ്ങാടി നഗരസഭയിലെ എല്ലാ സർക്കാർ/എയ്ഡഡ് സ്കൂളുകളിലും നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നതിനന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

നഗരസഭാ ചെയർപേഴ്‌സൺ വൈസ് ചെയർമാൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,വാർഡ് കൗൺസിലമാർ തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പിടിഎ, എസ് എം സി, പ്രധാന അധ്യാപിക, സ്കൂൾ സാറ്റഫ് സിക്രട്ടറി, എസ് ആർ ജി കൺവീനർ, ടീച്ചേഴ്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.