വഴിതടസപ്പെടുത്തി പരസ്യബോർഡ് സ്ഥാപിക്കാൻ നീക്കം
ചെമ്മാട്: (മലപ്പുറം) സ്കൂൾ കുട്ടികളടക്കം നിത്യേനെ കടന്നുപോകുന്ന വഴി തടസപ്പെടുത്തി പരസ്യ ബോർഡ് സ്ഥാപിക്കാൻ നീക്കെമെന്ന് പ്രദേശവാസികളുടെ പരാതി. ചെമ്മാട് തൃക്കുളം ഹൈസ്കൂളിന് സമീപം പരപ്പനങ്ങാടി റോഡിൽനിന്ന് മുൻസിപ്പൽ റോഡിലേക്കും സ്കൂളിലേക്കും തിരിയുന്ന ഭാഗത്ത് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ സൈഡിലാണ് ബോർഡ് സ്ഥാപിക്കാനുള്ള സ്റ്റീൽ പില്ലർ സ്ഥാപിച്ചത്.
പൊതുവഴിയിലോ നടപ്പാതയിലോ സഞ്ചാരം തടസ്സപ്പെടുത്തി അനധികൃതമായി പരസ്യ ബോർഡുകളോ മറ്റു ബോർഡുകളോ സ്ഥാപിക്കുന്നത് കേരള ഹൈക്കോടതി ഉത്തരവുകൾ പ്രകാരവും തദ്ദേശസ്വയംഭരണ നിയമങ്ങൾ പ്രകാരവും കുറ്റകരമായിരിക്കെയാണ് ബന്ധപ്പെട്ടവരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയുള്ള പരസ്യബോർഡ് സ്ഥാപിക്കാനുള്ള നീക്കം.
പ്രദേശവാസികളുടെ ആക്ഷേപത്തെ തുടർന്ന് സ്ഥലം കൗൺസിലർ വിഷയത്തിൽ ഇടപെടുകയും നിർമാണം നിർത്തിവെക്കാനും എത്രയും വേഗം സ്ഥാപിച്ചവ നീക്കം ചെയ്യാനും ആവശ്യപ്പെട്യിക്കുകയാണിപ്പോൾ.

Post a Comment