ലോകത്ത് സ്വാധീനമേറിയ 500 മുസ്‌ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ലോകത്ത് സ്വാധീനമേറിയ 500 മുസ്‌ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ്‌വി
ചെമ്മാട്:(മലപ്പുറം) ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തിത്വങ്ങളില്‍ ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും ഇടം നേടി.

മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഡോ. നദ്‌വി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജോര്‍ദാനിലെ അമ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സർവകലാശയുമായി സഹകരിച്ചാണ് വർഷം ന്തോറും പട്ടിക പുറത്തിറക്കുന്നത്.